ജയ്‌പൂര്‍: രാജസ്ഥാനില്‍ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സവായ് മധോപൂരില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.
പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പോലീസും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
















