മട്ടന്നൂര്‍: ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ടടക്കം അഞ്ച് നേതാക്കളെ ആസൂത്രിതമായി വധിക്കാന്‍ ശ്രമിച്ച സിപിഎം കാടത്തത്തിനെതിരെ ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ശിവപുരം പടുപാറയില്‍ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മാലൂര്‍ തോലമ്പ്രയില്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തകര്‍ത്തതടക്കം നിരവധി അക്രമങ്ങളാണ് സിപിഎം ക്രിമിനലുകള്‍ നടത്തിയത്. നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമസംഭവങ്ങളെല്ലാം. മുഴുവന്‍ പ്രതികളേയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മട്ടന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.ജനാര്‍ദ്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി.സുരേന്ദ്രന്‍ മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ പി.കെ.രാജന്‍, ഒ.രതീശന്‍, എ.എം.പുഷ്പജന്‍, എ.ഇ.സജു, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
















