മട്ടന്നൂര്‍: പഴശ്ശി രാജ എന്‍എസ്എസ് കോളേജ് എന്‍സിസി കേഡറ്റുകളായ രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥി കെ.റിതേഷ്., രണ്ടാം വര്‍ഷ ഗണിത വിദ്യാര്‍ഥി ജി.ഒ.അശ്വിന്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട അനുമോദനച്ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഡോ. ടി.എല്‍.രമാദേവി അധ്യക്ഷത വഹിച്ചു. ഹവില്‍ദാര്‍ പി.കെ.സുനില്‍ മുഖ്യാതിഥിയായി. എന്‍സിസി ഓഫീസര്‍ ഡോ.പി.വി.സുമിത്ത്, ഡോ.എ.വി.ഹേമലത, പ്രൊഫ. കെ.ബിജു, നോബിള്‍ തോമസ്, സുരഭി രാജ്, ടി.കെ.അതുല്യ, ജി.ഒ. അശ്വിന്‍, കെ.റിതേഷ് എന്നിവര്‍ സംസാരിച്ചു.
















