ചെറുപുഴ: ചെറുപുഴ ജെസിഐയുടെ നേതൃത്വത്തില്‍ സമൂഹ കേക്ക് മുറിക്കലും ക്രിസ്തുമസ് ട്രീയും മത സൗഹാര്‍ദ്ദ സന്ദേശവും ഇന്ന് വൈകുന്നേരം ആറിന് ചെറുപുഴ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. ജെസിഐ സോണ്‍ 19 പ്രസിഡന്റ് കെ.വി.സുധീഷ് ഉദ്ഘാടനം ചെയ്യും. റോയി മാത്യു അധ്യക്ഷത വഹിക്കും. ചെറുപുഴ സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ ദേവാലയ വികാരി ഫാ. ജോണ്‍ പനച്ചിപ്പറമ്പില്‍ ക്രിസതു്മസ് സന്ദേശം നല്‍കും. അബ്ദുള്‍ റഹ്മാന്‍ മദനി പടന്ന, എസ്.കുമരേശന്‍, പി.കെ. ജനാര്‍ദ്ദനന്‍, ദിലീപ് ടി.ജോസഫ്, രതീഷ് കൃഷ്ണന്‍, കെ.എ. ഷോജി, ഡോ.ജിനോ ഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. ക്രിസ്മസ് ട്രീയില്‍ നിന്നും ലഭിക്കുന്ന വരുമാനം താബോര്‍ സ്‌നേഹഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് നല്‍കും.
















