തലശ്ശേരി: നിഹോണ്‍ ഷോട്ടോക്കാന്‍ കരാത്തെഫെഡറേഷന്റെ ദക്ഷിണേന്ത്യന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി തലശ്ശേരി ബിഇഎംപി കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറോളം പേര്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി മത്സരിക്കും. മത്സരം ഇന്ന് രാവിലെ 10 മണിക്ക് നഗരസഭാദ്ധ്യക്ഷന്‍ സി.കെ.രമേശന്‍ ഉല്‍ഘാടനം ചെയ്യും. ഗ്രാന്റ്മാസ്റ്റര്‍ എസ്.കെ.സിഹ്ന മത്സരങ്ങള്‍ നിയന്ത്രിക്കും. ഈ മത്സരത്തിലെ വിജയികള്‍ ഏപ്രില്‍ മാസം നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. തുടര്‍ന്ന് നവമ്പറില്‍ ദുബായില്‍ നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീം സെലക്ഷനും നടക്കും.
പത്രസമ്മേളനത്തില്‍ കെ.വി.ഗോകുല്‍ദാസ്, മുകുന്ദന്‍ മഠത്തില്‍, സെന്‍സായ് സി.എന്‍.മുരളി, എന്‍.രാജീവന്‍, കെ.കെ.പ്രകാശ് കുമാര്‍, വിപിന്‍ ജയറാം എന്നിവര്‍ പങ്കെടുത്തു.
















