ഇരിട്ടി: ഉളിക്കലില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീക്ക് അംഗീകാരം നല്‍കിയില്ലെന്നാരോപിച്ച് അംഗങ്ങള്‍ ഉളിക്കല്‍ പഞ്ചായത്തോഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഉളിക്കല്‍ ഭാവനാ കുടുംബശ്രീയിലെ 4 അംഗങ്ങളാണ് വൈകുന്നേരം 4 മണിമുതല്‍ രാത്രി 9 മണിവരെ പഞ്ചായത്തോഫീസില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. പഞ്ചായത്തു അധികൃതരുടെ പരാതി പ്രകാരം എത്തിയ ഉളിക്കല്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കിയതോടെയാണ് ഓഫീസ് അടക്കാനായത്. 2001 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീക്കാണ് സിഡിഎസ് അംഗീകാരം കൊടുക്കാതിരുന്നത്. ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സര്‍ട്ടിഫിക്കറ്റും നല്‍കിയില്ല.
















