Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പ്രവൃത്തിക്ക് തുടക്കമായി ടൂറിസം വരുമാനം പ്രാദേശിക വികസനത്തിന് ഉപയോഗിക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 11:06 pm IST
inKannur

തലശ്ശേരി: ഓരോ പ്രദേശത്തെയും ടൂറിസം പദ്ധതികളില്‍ നിന്നുള്ള വരുമാനം ആ പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് വിനോദസഞ്ചാര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. വലിയ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമല്ല, നാട്ടിലെ സാധാരണക്കാര്‍ക്ക് കൂടി ഇവയുടെ ഗുണഫലങ്ങള്‍ ലഭിക്കത്ത രീതിയിലുള്ള പദ്ധതികള്‍ വിനോദസഞ്ചാരമേഖലയില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വടക്കന്‍ കേരളത്തിന് 600 കോടിയുടെ ടൂറിസം പദ്ധതികള്‍ക്കാണ് വകുപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ടൂറിസം മേഖലയില്‍ ഇത്രയേറെ പദ്ധതികള്‍ വടക്കന്‍ കേരളത്തിന് ലഭിക്കുന്നത്. വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഏഷ്യയിലെ മൂന്നാമത്തെ ടൂറിസ്റ്റ് കേന്ദ്രമായി ഉത്തരകേരളത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് ലോണ്‍ലി പ്ലാനെറ്റ് എന്ന ആഗോള യാത്രാ പ്രസിദ്ധീകരണം. മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഊന്നലാണ് ഈ നേട്ടം കൈവരിക്കാന്‍ വഴിയൊരുക്കിയത്. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ വടക്കന്‍ കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ നദികളെ ബന്ധപ്പെടുത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 300 കോടിയുടെ മലബാര്‍ ക്രൂയിസം ടൂറിസം പദ്ധതി ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചത് ഇതിന്റെ ഭാഗമായാണ്. വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പൈതൃക ശേഷിപ്പുകളെ കോര്‍ത്തിണക്കിയുള്ള പദ്ധതിയായി തലശ്ശേരി ടൂറിസം പദ്ധതിയെ വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പ് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്ന പഴയ മൊയ്തു പാലം സംരക്ഷിച്ച് നവീകരിച്ച് പൊതു ഉദ്യാനമായി വികസിപ്പിക്കല്‍, പഴയ ഫയര്‍ ടാങ്ക് സംരക്ഷണവും താഴെ അങ്ങാടി പൈതൃക വീഥിയായി വികസിപ്പിക്കലും, ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷിച്ച് ഭാഷാ പഠന കേന്ദ്രമായി വികസിപ്പിക്കല്‍, തലശ്ശേരി പിയര്‍ സംരക്ഷിച്ച് ഭക്ഷ്യ വീഥി ശില്‍പ്പോദ്യാനമായി വികസിപ്പിക്കല്‍ എന്നിങ്ങനെ 6.27 കോടി രൂപയുടെ നാല് പ്രവൃത്തികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ അഡ്വ. എ.എന്‍ ഷംസീര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, തലശ്ശേരി സബ് കലക്ടര്‍ ചന്ദ്രശേഖര്‍, ഫാദര്‍ ജോയ് അലക്‌സ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി സരോജം, വി.കെ.രാഗേഷ്, എ.കെ.രമ്യ, എ.വി.ചന്ദ്രദാസന്‍, നഗരസഭാ കൗണ്‍സിലര്‍ മാജിദ് അശ്‌വാഖ് തുടങ്ങിയവര്‍ സംസാരിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ഡി.ഗിരീഷ്‌കുമാര്‍ സ്വാഗതവും സ്‌പെഷല്‍ ഓഫീസര്‍ പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. ടൂറിസം വകുപ്പ് നടത്തിയ ചിത്രരചനാ മല്‍സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ഫിദല്‍ ടി, അഖില പി, അവന്തിക എന്നിവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം ബംഗാള്‍ ശാന്തിനികേതനിലെ തരുണ്‍ദാസ് ബാവുളും സംഘവും അവതരിപ്പിക്കുന്ന ബാവുള്‍ സംഗീതവും സ്റ്റിനിഷ് ഇഗ്‌നോയും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷനും അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.