കൂത്തുപറമ്പ്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസര്‍സ് അസോസിയേഷന്‍ 8-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളില്‍ കൂത്തുപറമ്പില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ കുത്തുപറമ്പ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ചു ബില്‍ഡ് എക്‌സ്‌പോ 2018 എന്ന എക്‌സിബിഷന്‍ കൂത്തുപറമ്പ നഗരസഭ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കും. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക നിര്‍മാണ മേഖലയെ പൊതുജനങ്ങള്‍ക്ക് പരിചയപെടുത്തുന്നതിന് വേണ്ടി നിര്‍മാണ ഉപയോഗ വസ്തുക്കളുടെ വിപുലമായ പ്രദര്‍ശനവും, ബോധവല്‍ക്കരണ ക്ലാസുകള്‍, കലാപരിപാടികള്‍, ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ എക്‌സിബിഷനില്‍ ഉണ്ടാകും. പുഷ്പം-ഫലസസ്യ പ്രദര്‍ശനവും ഉണ്ടാവും.
















