തലശ്ശേരി: ധര്‍മ്മടം അയലന്റ് കാര്‍ണിവെല്‍ ഇന്ന് തുടങ്ങുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി ഒന്നുവരെ തുടരുന്ന കാര്‍ണിവല്‍ സ്ഥലത്ത് വിവിധങ്ങളായ വിനോദപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6 മണിക്ക് ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജത്തിന്റെ അധ്യക്ഷതയില്‍ ജില്ല കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ, ശ്രീജ, മജീദ്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.അനില്‍, കുന്നുമ്മല്‍ ചന്ദ്രന്‍, അഭിലാഷ്, കെ.രവീന്ദ്രന്‍, കൊക്കോടന്‍ ലക്ഷ്മണന്‍ പനോളി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിക്കും. ഇരട്ടകളുടെ സംഗമം, ആറുമാസത്തിനിടെ കല്യാണം കഴിഞ്ഞവരുടെ ഒത്തുകൂടല്‍ ഇശല്‍ സന്ധ്യ, മൈലാഞ്ചി മത്സരം, സിനിമാറ്റിക് ഡാന്‍സ്, കരോക്കെ സിനിമാ ഗാന മത്സരം,ഫാഷന്‍ഷോ, ഗാനമേള, ഡിജിറ്റല്‍ മ്യൂസിക് ഇവന്റ് തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പിആര്‍ഒ ഷംസുദ്ദീന്‍, വിമല്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
















