കണ്ണൂര്‍: 2018 ഫെബ്രുവരി 10, 11, 12 തീയ്യതികളില്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 8-ാമത് സഹകരണ കോണ്‍ഗ്രസിന്റെ ലോഗോ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.കെ.ദിനേശ് ബാബു സ്വാഗതം പറഞ്ഞു. ജോയിന്റ് രജിസ്ട്രാര്‍ കെ.സുരേഷ് സംസാരിച്ചു. വി.പി.ജ്യോതിഷ്‌കുമാറാണ് ലോഗോ ഡിസൈന്‍ ചെയ്തത്. 5 വര്‍ഷത്തിലൊരിക്കലാണ് സഹകരണ കോണ്‍ഗ്രസ്സ് നടത്താറുള്ളത്. ‘വൈവിധ്യങ്ങളിലൂടെ മുന്നോട്ട് ‘എന്നതാണ് എട്ടാമത് കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യം.















