പയ്യന്നൂര്‍: പയ്യന്നൂര്‍ പൈതൃക ടൂറിസം ഗ്രാമം പദ്ധതിയുടെ അവലോകന യോഗം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെര്‍ച്വല്‍ ക്ലാസ് റൂമില്‍ ചേര്‍ന്നു. യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.കൃഷ്ണന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലന്‍, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍, കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോര്‍ജ്, ആര്‍ക്കിടക്റ്റ് മധുകുമാര്‍, ജില്ലാ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.
കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി അവസാന ഘട്ടത്തലെത്തിയതായും, മീന്‍കുഴി വാട്ടാര്‍ റിക്രിയേഷന്‍ പദ്ധതി ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും യോഗത്തില്‍ ജില്ലാ ടൂറിസം ഡയറക്റ്റര്‍ ഗിരീഷ് അറിയിച്ചു. ആര്‍ക്കിടക്റ്റ് മധുകുമാര്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. വടക്കേ മലബാറിലെ ടൂറിസം പദ്ധതികള്‍ക്ക് ഗവണ്‍മെന്റ്‌വലിയ രീതിയില്ലുള്ള പിന്തുണ നല്‍കുന്നതായും, പയ്യന്നൂരിലെ ടൂറിസ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
















