കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ണൂരില്‍ കണ്ടെത്തി. കടലില്‍ ഒഴുകുന്ന നിലയിലാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്നുള്ള തെരച്ചില്‍ സംഘം വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. ഡിന്‍എ പരിശോധന മാത്രമാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുളള മാര്‍ഗ്ഗമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി മൃതദേഹങ്ങളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: