തലശ്ശേരി: ഫോട്ടോഗ്രാഫറും കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഭരണസമിതി അംഗവുമായിരുന്ന ചിറക്കര സിറ്റി സ്റ്റുഡിയോ സ്ഥാപകന്‍ ഭരതന്റെ നാലാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കും. ഭരതന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചിത്രകാരന്മാരും ഫോട്ടോഗ്രാഫര്‍മാരും ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. ജനുവരി ഒന്നിന് വൈകിട്ട് 4.30 ന് തിരുവങ്ങാട് സ്‌പോര്‍ട്ടിങ്ങ് യൂത്ത് ലൈബ്രറിയിലാണ് അനുസ്മരണ സമ്മേളനം. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനവും സംഘടിപ്പിക്കും. ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 12 ഇഞ്ച്, 18 ഇഞ്ച് വലുപ്പമുള്ള ഫ്രെയിം ചെയ്ത ഫോട്ടോകള്‍ 30നകം സ്‌പോര്‍ട്ടിങ്ങ് യൂത്ത് ലൈബ്രറിയില്‍ എത്തിക്കണം. ഫോണ്‍: 9847216168, 9847884074.
















