കണ്ണൂര്‍: യുവാവിനെ അക്രമിച്ച് മാലയും പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പരിയാരം വായാട് സ്വദേശി ബാദുഷ (25), കക്കാട് സ്വദേശി മസില്‍ നിയാസ് (28) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കണ്ടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപംവെച്ച് കണ്ണാടിപ്പറമ്പ് സ്വദേശി രജീഷിനെ അക്രമിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും ആയിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട ഒരാള്‍ തൊട്ടടുത്ത ദിവസം അറസ്റ്റിലായിരുന്നു. ആട്ടഗിരീഷ് (28) ആണ് അറസ്റ്റിലായത്.
















