ശ്രീകണ്ഠപുരം: എളളരിഞ്ഞി എഎല്‍പിസ്കൂളില്‍ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 21, 22 തീയ്യതികളില്‍ സഹവാസ ക്യാമ്പ് നടത്തും. 21ന് വൈകുന്നേരം 5ന് നഗരസഭാ ചെയര്മാന് പി.പി.രാഘവന് ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ കെ.കെ.ശശിധരന് അധ്യക്ഷത വഹിക്കും. അഭിനയം, സംഗീതം, യോഗ, കരാട്ടേ, പേപ്പര്‍ ക്രാഫ്റ്റ്, ഈസി ഇംഗ്ലീഷ്,ക്യാമ്പ് ഫയര്‍ തുടങ്ങിയ ഇനങ്ങളാണ് ക്യാമ്പില്‍ ഉണ്ടാവുകയെന്ന് പി.ടി.എ പ്രസിഡന്റ് കെ.എ.പ്രകാശന്, വൈസ് പ്രസിഡണ്ട് ഇ.പി.അജിത്കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: