കണ്ണൂര്‍: സ്വര്‍ണവ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സ്ഥാപനമായ ഫാത്തിമ ഗോള്‍ഡിന്റെ വാര്‍ഷികാഘോഷം ഫാത്തിമ ഡേ വിവിധ പരിപാടികളോടെ കണ്ണൂര്‍ ഷോറൂമില്‍ ആഘോഷിച്ചു. ഫാത്തിമ ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാന്‍ മുഹമ്മദ് ഹാജി കമ്പില്‍ ഗ്രൂപ്പിന്റെ സിഎംഡി ഡോ.റാഫി എളമ്പാറയുടെ അധ്യക്ഷതയില്‍ നിര്‍വ്വഹിച്ചു.
ഫാത്തിമ ഗോള്‍ഡ് മാര്‍ക്കറ്റിങ്ങ് എംഡി കെ.വി.മുഹമ്മദ് കുഞ്ഞി, ഡയരക്ടര്‍മാരായ ഷാഹുല്‍ ഹമീദ്, സി.പി.അബ്ദുള്‍ മജീദ്, അഷറഫ് മാസ്റ്റര്‍, കെ.വി.നിയാസ്, നബീല്‍, അബ്ദുള്ളഹാജി ബ്ലാത്തൂര്‍, ബിജു ഉമ്മര്‍, കെ.വി.സമദ്, മുഹമ്മദ് കണിയാറക്കല്‍ എന്നിവര്‍ സംസാരിച്ചു. ഫാത്തിമ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എ.മുഹമ്മദ് അഷറഫ് സ്വാഗതവും ഷോറൂം മാനേജര്‍ കെ.താഹ നന്ദിയും പറഞ്ഞു.
















