വാരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബാഗംങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായി തുടങ്ങിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിച്ച് വാരം യു.പി.സ്‌കൂളിലെ കുട്ടികളും മാതൃകയായി.സ്‌കൂള്‍ കുട്ടികളുടെയും, അധ്യാപകരുടെയും, മാനേജ്‌മെന്റിന്റെയും, പിടിഎയുടെയും നേതൃത്വത്തില്‍ സ്വരൂപിച്ച സഹായധനം സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ മഠത്തില്‍ പിടിഎ പ്രസിഡണ്ട് ഉമേഷ് ബാബുവിന് കൈമാറി. ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഇ.ലസിതാദേവി, സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദാലി, എസ്ആര്‍ജി കണ്‍വീനര്‍ സി.കെ.ദുര്‍ഗ്ഗ, സി.എ.മധുസൂദനന്‍, കെ.പി.നിഖില്‍ തടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
















