Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ ആശയ പാപ്പരത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 02:45 am IST
in Vicharam

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനാരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണ്. എന്നാല്‍ ഒരു ജനാധിപത്യ സമൂഹത്തിന് കോണ്‍ഗ്രസ് പോലുള്ള മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ എങ്ങനെയാകണം എന്ന് ചിന്തിക്കാവുന്നതാണ്. അര്‍ഹതയും യോഗ്യതയും ചികയുന്നതിലും തെറ്റില്ല.

കോണ്‍ഗ്രസ് ഒരു കാലത്ത് എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയായിരുന്നു. ബിജെപി ഒഴിച്ച് ഒട്ടുമിക്ക പാര്‍ട്ടികളും കോണ്‍ഗ്രസില്‍ നിന്നും വേര്‍പിരിഞ്ഞുണ്ടായതാണ്. കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള 19 അധ്യക്ഷന്മാരില്‍ ആദ്യകാലത്തെ എല്ലാ അധ്യക്ഷന്മാരും പരമയോഗ്യന്മാരാണ്. രാഷ്‌ട്രീയ പാരമ്പര്യവും പക്വതയും പാകതയും നേടിയവരും, ജനസമ്മതി നല്ലവണ്ണം ഉള്ളവരുമാണ്. 19 അധ്യക്ഷന്മാരില്‍ രാഹുല്‍ പ്രസിഡന്റായതോടെ ഒരു കുടുംബത്തിലെ ആറുപേര്‍ പ്രസിഡന്റുമാരായി തീര്‍ന്നിരിക്കുന്നു. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം രാജ്യത്തിനുവേണ്ടിയും കോണ്‍ഗ്രസിനുവേണ്ടിയും ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് നേരാണ്. എന്നാല്‍ സോണിയയും രാഹുലും അങ്ങനെയാണോ?

രാജീവ് ഗാന്ധിയുടെ ഭാര്യ എന്ന ഒരൊറ്റ യോഗ്യതമാത്രമായിരുന്നു സോണിയയ്‌ക്ക്. ഇന്ത്യയുടെ ചരിത്രമറിയില്ല, സംസ്‌കാരവും പാരമ്പര്യവും, പതിനെട്ട് ഭാഷകളില്‍ ഒന്നുപോലും വശമില്ല. ഇറ്റാലിയന്‍ ഭാഷയില്‍ എഴുതി കിട്ടുന്ന ഹിന്ദി നോട്ടുകള്‍ വായിച്ച് ആശയവിനിമയം നടത്തുന്നതായിരുന്നു ആദ്യകാല അനുഭവങ്ങള്‍. ഒരു നല്ല ‘ലീഡര്‍’ എന്ന പേരെടുത്തില്ലെങ്കിലും ‘റീഡര്‍’ എന്ന ആക്ഷേപം അവര്‍ക്ക് നേരിട്ടേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും 19 വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം അവര്‍ ആര്‍ക്കും കൈവിട്ടുകൊടുത്തില്ല. സോണിയയുടെ കീഴില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച രാഹുലിന് പ്രസിഡന്റ് സ്ഥാനം കൈമാറുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ഏറെ പ്രവര്‍ത്തന പാരമ്പര്യവും, ഗൗരവത്തോടെ രാഷ്‌ട്രീയം കൈകാര്യം ചെയ്തുപോന്നവരുമായ ഒട്ടേറെ നേതാക്കളെ മൂലക്കിരുത്തിയാണ് രാഹുലിന് ചെങ്കോലും കിരീടവും കൈമാറിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ച് പ്രസിഡന്റിന് പരമാധികാരമുണ്ട്.

അതുവച്ച് പദവി ഒരലങ്കാരമായി കൊണ്ടുനടക്കാന്‍ രാഹുലിന് കഴിഞ്ഞേക്കും. അതുകൊണ്ട് മാത്രം ഒരു ദേശീയ പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനും പിച്ചവച്ച് മുന്നേറാനും കഴിയുമോ? അതിന് ശക്തമായ സംഘടനാസംവിധാനവും വ്യക്തമായ ആശയവും വേണ്ടേ?

രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ആഹ്ലാദിക്കുന്നവരും അഭിമാനിക്കുന്നവരുമുണ്ടാകാം. വൈതാളികരുടെ പുകഴ്‌ത്തിപ്പാടലുകള്‍കൊണ്ട് സ്ഥാനത്തിനിണങ്ങിയ നേതൃപാടവം സമ്പാദിക്കാന്‍ രാഹുലിന് സാധിക്കുമോ? നരേന്ദ്ര മോദി യേയും ബിജെപിയേയും എതിര്‍ക്കലാണ് തന്റെ പ്രഥമലക്ഷ്യമെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.

നരേന്ദ്ര മോദിയേയും ബിജെപിയേയും എതിര്‍ക്കുന്നതില്‍ അപാകതയില്ല. പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം, വിമര്‍ശിക്കാം. എന്നാല്‍ അതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നുപറയുമ്പോള്‍ അതിലൊരു കല്ലുകടിയുണ്ട്. ഭാവി രൂപപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുന്ന ഒരു നേതാവിന് ഒരാശയം വേണം, ഒരു പ്രവര്‍ത്തനശൈലിയും സംഘടനയും വേണം. അതിലൊന്നും ശ്രദ്ധവയ്‌ക്കാതെ വിദ്വേഷത്തിന്റെ രീതിയാണ് അവലംബിക്കുന്നതെങ്കില്‍ എഴുന്നേല്‍ക്കും മുന്‍പേ കാലിടറും.

നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നത് രാജ്യത്തിന്റെ സര്‍വോന്നത പുരോഗതി ലക്ഷ്യമിട്ടാണ്. ആരോടും പ്രീണനമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുകയാണ് ലക്ഷ്യം. പട്ടിണിയും പണിയില്ലായ്‌മയുമില്ലാതാക്കുന്ന രാഷ്‌ട്രീയമാണ് നരേന്ദ്ര മോദിക്കുള്ളത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ബിജെപിയേയും പ്രധാനമന്ത്രിയേയും എതിര്‍ക്കല്‍ മാത്രം ലക്ഷ്യമാക്കുന്ന കോണ്‍ഗ്രസിന് ആശയപാപ്പരത്തമാണ്. അത്തരമൊരു രാഷ്‌ട്രീയ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമുണ്ടാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.