Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സാകുന്ന കടിഞ്ഞാണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 02:30 am IST
inSamskriti

പരസ്പര വിരുദ്ധങ്ങളായ വിദ്യ, അവിദ്യ എന്നിവയുടെ സാധനം, ഫലം തുടങ്ങിയവയെ വേണ്ടപോലെ നിര്‍ണയിക്കുന്നതിന് ഒരു രഥകല്‍പ്പനാ രൂപകത്തെ വരച്ചുകാട്ടുന്നു.

ആത്മാനാം രഥിനം വിദ്ധിശരീരം രഥമേവചബുദ്ധിംതു സാരഥിം വിദ്ധിമനഃ പ്രഗ്രഹമേവ ചഇന്ദ്രിയാണി ഹയാനാഹുര്‍വിഷയംതേഷു ഗോചരാന്‍ആത്മേന്ദ്രിയ മനോയുക്തംഭോക്തേത്യാഹുര്‍മ്മനീഷിണഃശരീരം ഒരു തേര് ആണ്, ആത്മാവ് അതിന്റെ ഉടമയും. ബുദ്ധിയാണ് തേരാളി. മനസ്സ് കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങളാണ് കുതിരകള്‍. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധങ്ങളായ വിഷയങ്ങളാണ് കുതിരകള്‍ക്ക് പോകാനുള്ള വഴി.

ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയോടുകൂടിയ ആത്മാവിനെ അറിവുള്ളവര്‍ സംസാരിയായ ജീവന്‍ എന്നു പറയുന്നു.ജീവന് പരമാത്മാവിനെ പ്രാപിക്കാനുള്ള ഉപാസനാ സമ്പ്രദായത്തെ വിവരിക്കാനാണ് അതിമനോഹരമായ ഈ രഥകല്‍പ്പന. ആ വിദ്യകൊണ്ട് അപൂര്‍ണ്ണനായ ജീവാത്മാവിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയാണ് ജീവിതം. അതിനുള്ള വണ്ടിയാണ് ശരീരം. കുതിരകള്‍ വണ്ടിയെ ഓരോ വഴിക്ക് വലിച്ചുകൊണ്ടുപോകുന്നതുപോലെ ഇന്ദ്രിയങ്ങള്‍ ശരീരത്തെ പല വഴിക്ക് നടത്തുന്നു. കുതിരകളെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍പോലെയാണ് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന മനസ്സ്. തേരാളിയായ ബുദ്ധി മനസ്സാകുന്ന കടിഞ്ഞാണിന്റെ സഹായത്തോടെ ഇന്ദ്രിയങ്ങളായ കുതിരകളെ നിയന്ത്രിക്കുന്നു. ഇവയ്‌ക്കൊക്കെ അധിപനായ ജീവാത്മാവാണ് തേരിന്റെ ഉടമ.

വാസ്തവത്തില്‍ ആത്മാവിന് ഇങ്ങനെയൊരു യാത്ര ആവശ്യമില്ല. എന്നാല്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നീ ഉപാധികളോടുകൂടിയ ആത്മാവിന്- അതായത് ജീവാത്മാവിന്- ഈ യാത്ര വേണം. ജീവന് സംസാരയാത്രക്കും മോക്ഷപ്രാപ്തിക്കും സാധനമായതാണ്  ഈ രഥം. ജീവാത്മാവിനെ ‘രഥിനം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. രഥത്തിന്റെ ഉടമ, തേരില്‍ യാത്രചെയ്യുന്നയാള്‍ എന്നൊക്കെ ഇതിന് അര്‍ത്ഥമുണ്ട്.ഈ രഥത്തിലെ യാത്ര എപ്രകാരമാകരുത്യസ്ത്വവിജ്ഞാനവാന്‍ ഭവത്യയുക്തേന മനസാ സദാതസ്യേന്ദ്രിയാണ്യവശ്യാനിദുഷ്ടാശ്വാ ഇവ സാരഥേഃയാതൊരാളാണോ എല്ലായ്‌പ്പോഴും നിയന്ത്രിക്കുന്ന മനസ്സോടുകൂടി വിവേകമില്ലാത്തവനായിരിക്കുന്നത് അയാളുടെ ഇന്ദ്രിയങ്ങള്‍ തേരാളിക്ക് മെരുങ്ങാത്ത കുതിരകളെന്നപോലെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും.

കുതിരകള്‍ മെരുങ്ങാത്തതോ തേരില്‍ കെട്ടി പഴകാത്തതോ ആയാല്‍ തേരാളി കഷ്ടപ്പെടും. വിറളിപിടിച്ച കുതിരകള്‍ അനുസരണക്കേട് കാണിക്കും. തേരാളി വിവേകമില്ലാതിരിക്കുകയും കടിഞ്ഞാണ്‍ വേണ്ടപോലെ നിയന്ത്രിക്കാതിരിക്കുകയും ചെയ്താല്‍ പിന്നെ പറയേണ്ടതില്ല. ബുദ്ധിയാകുന്ന സാരഥി ഇങ്ങനെയെങ്കില്‍ മനസ്സാകുന്ന കടിഞ്ഞാണ്‍ അഴയും ഇന്ദ്രിയാശ്വങ്ങള്‍ തോന്നുംപടി തെക്ക് വടക്ക് പോകും. ഓരോ ഇന്ദ്രിയങ്ങളും തങ്ങളുടെ വിഷയ വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ പായും.പിന്നെ എങ്ങനെ വേണം യാത്ര-യസ്തു വിജ്ഞാനവാന്‍ ഭവതിയുക്തേന മനസാ സദാതസ്യേന്ദ്രിയാണി വശ്യാനിസദൃശ്യാ ഇവ സാരഥേഃആരാണോ എപ്പോഴും നിയന്ത്രിതമായ മനസ്സോടെ വിവേകത്തോടുകൂടിയിരിക്കുന്നത് അയാള്‍ക്ക് ഇന്ദ്രിയങ്ങളെ തേരാൡക്ക് നല്ല കുതിരകളെ എന്നപോലെ നന്നായി കൊണ്ടുനടക്കാനാകും.

മെരുക്കം വന്ന തേരില്‍ കെട്ടി പരിചയം വന്ന കുതിരകളെപ്പോലെയാകണം നമ്മുടെ ഇന്ദ്രിയങ്ങള്‍. അതിനെന്തുചെയ്യും. എല്ലാം തേരാളിയുടെ കയ്യിലാണ്. തേരാളി കടിഞ്ഞാണ്‍ വേണ്ടവിധം നിയന്ത്രിച്ച് വിവേകത്തോടെ നടത്തുകയാണെങ്കില്‍ കുതിരകള്‍ക്ക് തന്നെ അടക്കം വരും. ശരീരമാകുന്ന രഥത്തിലെ ബുദ്ധിയാകുന്ന തേരാളി മനസ്സാകുന്ന കടിഞ്ഞാണ്‍ കൊണ്ട് ഇന്ദ്രിയങ്ങളെ സ്വാധീനമാക്കണം. ഇന്ദ്രിയങ്ങള്‍ സ്വതവേ ബഹിര്‍മുഖങ്ങളും വിഷയങ്ങളിലേക്ക് കുതിക്കുന്നവയുമാണ്. മനസ്സിന്റെ സഹായം ഉണ്ടെങ്കിലേ അവയ്‌ക്ക് വിഷയങ്ങളെ ശരിക്ക് അറിയാനാകൂ.

മനോനിയന്ത്രണമുണ്ടെങ്കില്‍ പിന്നെ ഇന്ദ്രിയങ്ങള്‍ തോന്നിയപോലെ പലതിലും പോകില്ല. വിവേകബുദ്ധികൊണ്ട് മനസ്സാകുന്ന കടിഞ്ഞാണ്‍ ആവശ്യത്തിന് അയച്ചും മുറുക്കിയും പിടിക്കണം.തേരിന്റെ ഉടമയെ അല്ലെങ്കില്‍ യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ചുമതല തേരാൡക്കാണ്. ജീവാത്മാവിന്റെ യാത്ര വേണ്ടപോലെയാകണമെങ്കില്‍ ബുദ്ധി വിവേകപൂര്‍വ്വം ഉപയോഗിക്കണം.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Entertainment

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.