പാനൂര്‍: സംസ്ഥാനത്ത് സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വികസനഭ്രാന്ത് നമ്മെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്ന് പ്രമുഖ ഗാന്ധിയന്‍ കെ.പി.എ.റഹീം. ഉള്‍നാടന്‍ ജലപാതക്കെതിരെ മാക്കുനിയില്‍ നാട്ടുകൂട്ടം സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ കണ്‍സ്യൂമര്‍ കോടതി മുന്‍ ജില്ലാ ജഡ്ജ് കെ.ഗോപാലന്‍ നാട്ടുകൂട്ടം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എന്‍ സിഗേഷ് അധ്യക്ഷനായി. കെ.രാജന്‍, കെ.ശശിമാസ്റ്റര്‍, കെ.വി.ഷാജി എന്നിവര്‍ സംസാരിച്ചു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതിക്കായി മാഹിപ്പുഴയെ എരഞ്ഞോളി പുഴയുമായി ബന്ധിപ്പിക്കാന്‍ സര്‍വ്വേ നടത്തിയതില്‍ പ്രതിഷേധിച്ചാണ് മാക്കുനിയില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പ്രദേശവാസികള്‍ നാട്ടുകൂട്ടത്തിനെത്തി.
















