നിലമ്പൂര്‍: യമനിലെ ഐഎസ് ഭീകരരില്‍ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലിന് നിലമ്പൂരില്‍ പൗരാവലി സ്വീകരണം നല്കി.
രാവിലെ പത്തുമണിക്ക് നിലമ്പൂര്‍ ലിറ്റില്‍ ഫഌവര്‍ ഫൊറോന പള്ളിയിലെത്തിയ ഉഴുന്നാലിന് ഫൊറോന വികാരി ഫാ.തോമസ് കച്ചിറയിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തില്‍ നല്കിയ സ്വീകരണം പി.വി.അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. പി.വി.അന്‍വര്‍ എം എല്‍എ അധ്യക്ഷനായി. ഫാ.ടോം ഉഴുന്നാല്‍ മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: