മരട്: വൈറ്റില മേല്‍പ്പാലത്തിനൊപ്പം കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു. വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ച ഇന്നലെയായിരുന്നു പ്രതിഷേധം.
കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പ്രതിഷേധ ജ്വാല തെളിച്ചു. മുഖ്യമന്ത്രി ജംഗ്ഷനിലൂടെ കടന്നു പോകുന്ന സന്ധ്യയില്‍ നടന്ന സമര പരിപാടിയില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.
മുന്‍ മന്ത്രി ഡോമനിക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി ആശാംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കുണ്ടന്നൂര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദിയും സമരരംഗത്തുണ്ട്.
കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. എന്നാല്‍, എപ്പോള്‍ നിര്‍മ്മാണം തുടങ്ങുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ ഉറപ്പില്ല. കുണ്ടന്നൂര്‍ മേല്‍പ്പാലം വിവാദത്തില്‍ കഴമ്പില്ലെന്നാണ് മന്ത്രി പറയുന്നത്.
















