പള്ളിക്കത്തോട്: അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാരംഗി സാംസ്കാരിക വേദിയുടെ നളചരിത ഉല്‍സവം 21 മുതല്‍ 24 വരെ അരവിന്ദ വിദ്യാമന്ദിരത്തില്‍ നടത്തും. അശീതിയുടെ നിറവിലെത്തിയ കലാമണ്ഡലം ഗോപിക്ക് അരവിന്ദ കീര്‍ത്തിമുദ്ര പുരസ്കാരം സമ്മാനിക്കും. അദ്ദേഹം നാലു ദിവസവും നളചരിതോത്സവത്തില്‍ വേഷമിടുന്നുവെന്ന പ്രത്യേകതയമുണ്ട്. 21ന് 5.30ന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പുരസ്കാര ദാനം നിര്‍വ്വഹിക്കും. പ്രൊഫ. സി.എന്‍.പുരുഷോത്തമന് അദ്ധ്യക്ഷനാകും. ഭാഷാപോഷിണി എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.സി.നാരായണന് മുഖ്യപ്രഭാഷണം നടത്തും. എല്ലാ ദിസവും വൈകിട്ട് 6.30ന് കഥകളി ആരംഭിക്കും. നളചരിതം ഒന്നാം ദിനത്തിലും രണ്ടാം ദിനത്തിലും നളനായി കലാമണ്ഡലം ഗോപി വേഷമിടും. മൂന്ന്, നാല് ദിനങ്ങളില്‍ ബാഹുകനായി വേഷമിടും. ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണ വാര്യരുടെ ചിത്രരഥം ഫോട്ടോ പ്രദര്‍ശനവും ഇതോടൊപ്പം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: