ചീപ്പുങ്കല്‍: ഐഎന്‍ടിയുസി തൊഴിലാളികള്‍ യൂണിയനില്‍ നിന്നും രാജിവച്ചു ബിഎംഎസില്‍ ചേര്‍ന്നു.
ആര്‍പ്പൂക്കര മണലേപ്പള്ളിയിലെ പതിനഞ്ചോളം ചുമട്ടുതൊഴിലാളികളാണ് ബിഎംഎസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ തൊഴിലാളി വിരുദ്ധ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് രാജി. ബിഎംഎസ് യൂണിയന് രൂപീകരിച്ചതിന്റെ ഭാഗമായി കരിപ്പൂത്തട്ടില്‍ നിന്നും മണലേപ്പള്ളിയിലേക്ക് നടത്തിയ പ്രകടനം ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തംഗം അഡ്വ:ജോഷി ചൂപ്പുങ്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് പോള്‍ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂര്‍ മേഖലാ പ്രസിഡന്റ് ഷാജി,സജി.എം.ജേക്കബ്,ശബരി പണിക്കര്‍,വിനേഷ്,ഉണ്ണി,രഘു,പ്രമോദ്,ആന്റണി എന്നിവര്‍ പ്രസംഗിച്ചു.അജിത്തിനെ പ്രസിഡന്റായി ഏഴംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: