Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോട്ടിട്ട കുമ്പിടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
inVicharam

വൈക്കത്തുകാരി അഖിലയോട് പോയി പഠിക്കാന്‍ സുപ്രീം കോടതി പറഞ്ഞ ദിവസം രാത്രിയില്‍ ചാനലുകളില്‍ ഹിസ്റ്റീരിയ ബാധിച്ചതുപോലെ പ്രകാണ്ഡപണ്ഡിതനും തന്ത്രശാസ്ത്രവിശാരദനുമായ കുമ്പിടി ഉറഞ്ഞുതുള്ളുന്നുണ്ടായിരുന്നു. എന്തൊക്കെയോ എവിടെയൊക്കെയോ കളഞ്ഞുപോയ ആരുടെയോ ഭാവഹാവാദികളായിരുന്നു അദ്ദേഹത്തിന്. ‘ന്റെ മുഖത്തേക്കൊന്നു നോക്കിയേ, എന്തെങ്കിലും മാറ്റം കാണണുണ്ടോ’ എന്ന് ചോദിക്കുന്ന കുതിരവട്ടം പപ്പുവിന്റെ കഥാപാത്രമാണ് പലര്‍ക്കും അത് കാണുമ്പോള്‍ തോന്നിയിട്ടുണ്ടാവുക.

കുറേക്കാലമായി ചാനലുകള്‍ തോറും കയറിയിറങ്ങി ലെഫ്റ്റ്, റൈറ്റ്, സെന്റര്‍ എന്നൊക്കെ വാവിട്ട് പറഞ്ഞ് മധ്യമാര്‍ഗിയായി കാര്യം കാണാനുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം. അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്കാപ്രായത്തില്‍ പണ്ഡിതനെ കണ്ടവര്‍ ഏറെയാണ്. ആര്‍ക്കും നുഴഞ്ഞുകയറാന്‍ പാകത്തിന് തുറന്ന് മലര്‍ന്ന് വിശാലമായി കിടക്കുന്ന മൈതാനത്താണല്ലോ ഷെഫീന്‍ ജെഹാന്‍ മുതല്‍ കുമ്പിടി വരെയുള്ളവര്‍ വിത്തെറിയാനും വിളവെടുക്കാനും കച്ചമുറുക്കുന്നത്.

മതം മാറി മതേതരായ എല്ലാ കമ്മ്യൂണിസ്റ്റ് മതക്കാരും കൂടി വൈക്കത്തെ അശോകന്റെയും പൊന്നമ്മയുടെയും ഏകമകള്‍ അഖിലയുടെ കല്യാണം നടത്തിക്കൊടുക്കാന്‍ പെടാപ്പാട് പെടുകയായിരുന്നല്ലോ ഇത്രയും കാലം. പഠിപ്പിച്ച് വളര്‍ത്തി ഡോക്ടറാക്കിയ തന്തയ്‌ക്കും തള്ളയ്‌ക്കുമില്ലാത്ത ആവേശത്തിലാണ് മൂന്നാന്‍ വേഷത്തില്‍ പണ്ഡിതന്‍ ഓവര്‍ക്കോട്ടുമിട്ട് എഴുന്നെള്ളിയത്. അച്ഛനും അമ്മയ്‌ക്കും നാട്ടുകാര്‍ക്കും സുപ്രീംകോടതിക്കും വരെ അഖിലയായ പെണ്‍കുട്ടിയെക്കുറിച്ച് അഖില ഹാദിയ എന്ന് ആവര്‍ത്തിച്ചുരുവിട്ട് ചര്‍ച്ചാവേദികള്‍ ഗുസ്തിക്കളമാക്കി കൊത്തിക്കയറിയ കുമ്പിടിയുടെ കൂമ്പിനിട്ടുകിട്ടിയ പണിയായിപ്പോയി സുപ്രീംകോടതിയുടെ തീരുമാനം.

മഞ്ചേരിയിലെ മതംമാറ്റക്കമ്പനിയുടെ പ്രണയക്കച്ചവടത്തിന്റെ മറവില്‍ ഒരു കെട്ട്യോളെ തരപ്പെടുത്തി സിറിയയ്‌ക്ക് കടത്താമെന്ന സുഡാപ്പി വ്യാമോഹങ്ങള്‍ക്ക് മേലാണ് എന്‍ഐഎ തീ കോരിയിട്ടത്. വെറുതെ ഒരു ഭര്‍ത്താവാകാന്‍ കോട്ടുമിട്ടിറങ്ങിയ ചന്ദനത്തോപ്പുകാരന്‍ സാധാരണപുള്ളിയൊന്നുമല്ലെന്നാണ് അന്വേഷണ ഏജന്‍സി കോടതിയെ ധരിപ്പിച്ചത്. ഐഎസിലേക്ക് ആളെ അയയ്‌ക്കാന്‍ കരാറെടുത്തയാളാണ് മാപ്പിളയാകാന്‍ ഇറങ്ങിയവനെന്ന് എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. മാപ്പിളയും കുമ്പിടിയും അഖിലയെ ഹാദിയയാക്കാന്‍ എണ്‍പത്തേഴ് ലക്ഷം പിരിച്ചെടുത്ത ഐഎസ് ഏജന്‍സിയുമെല്ലാം ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

മതംമാറ്റാനും സിറിയയിലേക്ക് അയയ്‌ക്കാനും തങ്ങള്‍ക്ക് പദ്ധതി വേറെയുണ്ടെന്ന് ഇന്ത്യാടുഡേയ്‌ക്ക് മുന്നില്‍ മറയില്ലാതെ വിളിച്ചുപറഞ്ഞ സൈനബത്താത്തയുടെ വെളിപ്പെടുത്തലുകളുണ്ട് കൂട്ടിന്. മഞ്ചേരിയിലെ കമ്പനി അടച്ചുപൂട്ടാനും ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ആടുജീവിതം കൊടുത്തേ മതിയാകൂ എന്ന് വാശിപിടിച്ച് മാപ്പിളക്കുപ്പായം തയ്‌പിച്ച സകലമാനമനുഷ്യാവകാശികള്‍ക്കും എന്‍ഐഎ പൂട്ടിടും എന്ന് ഏതാണ്ട് ഉറപ്പായി.

ഒരു രാത്രി വെളുക്കുന്നതിനുമുമ്പ് കെട്ടിയോനായി രേഖയുണ്ടാക്കിയ ഷെഫീന്‍ ജഹാനെയും കല്യാണത്തെയും തള്ളിയാണ് അഖിലയെ അച്ഛന്‍ അശോകന്റെ സംരക്ഷണയില്‍ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. അച്ഛന്റെയും അമ്മയുടെയും വിലാപങ്ങള്‍ക്കപ്പുറം ഒരു നാട് നേരിടുന്ന ഭീഷണിയുടെ തുമ്പുണ്ട് ഈ കേസില്‍ എന്ന പരിഗണനയും ഇതോടൊപ്പമുണ്ടായി.

പിന്നെ അച്ഛന്‍ അശോകനെ മര്‍ദ്ദകനും പീഡകനുമാക്കാനായിരുന്നു കേരളത്തിലെ മാധ്യമങ്ങളുടെയും ചുവപ്പ്, ജിഹാദി ഭീകരന്മാരുടെയും നീക്കം. വൈക്കത്തെ അശോകന്റെ വീടിനുമുന്നിലേക്ക് പലതവണ അത്തരക്കാര്‍ മാര്‍ച്ച് നടത്തി. അഖിലയെ ഹാദിയയെന്ന് വിളിച്ച് തെരുവില്‍ പിരിവ് നടത്തി. ഹൈക്കോടതിക്കെതിരെ ഭീഷണി മുഴക്കി. അതിനിടയിലാണ് സമാശ്വാസത്തിന്റെ തന്ത്രവിദ്യയുമായി കുമ്പിടി വൈക്കത്തെത്തിയത്. കുടുംബത്തില്‍ പിറന്നവനെന്ന് കരുതിയാണ് അന്ന് അഖിലയുടെ അച്ഛന്‍ കുമ്പിടിയെ വിളിച്ചു വീട്ടില്‍ കയറ്റിയത്. സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നാനെ പിന്നെക്കാണുന്നത് അഖില ഹാദിയയുടെ മോചനമാര്‍ഗം കണ്ടെത്തിയ പ്രവാചകനായാണ്. ഒരേ വായില്‍ അയാള്‍ അഖിലയുടെ അച്ഛനെ അശോകേട്ടനെന്നും അടുത്ത നിമിഷം മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നവനെന്നും അധിക്ഷേപിച്ചു.

പോലീസിന്റെ സുരക്ഷയില്‍ അച്ഛന് വിട്ടുകൊടുത്ത അഖിലയുടെ ചിത്രങ്ങള്‍ ആ വീട്ടില്‍ കടന്നു കയറി എടുത്തു. അവരുടെ അനുവാദമില്ലാതെ അത് മറ്റുള്ളവര്‍ക്ക് പങ്കുവെച്ചു. അഖില ഹാദിയയുടെ മോചനമാണ് തന്റെ ലക്ഷ്യമെന്ന് ഒരു ഉളുപ്പുമില്ലാതെ കൂവി നടന്നു.

കുമ്പിടിക്കെതിരെ അഖിലയുടെ അച്ഛന്‍ അശോകന്‍ കേസ് കൊടുത്തു. മതംമാറ്റഭീകരതയുടെ അച്ചാരം പറ്റിയാണ് ഇയാളുടെ പ്രവര്‍ത്തികളെന്ന് തിരിച്ചറിയാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. ചെന്നായയേക്കാള്‍ ഭീകരമാണ് ആട്ടിന്‍ തോലെന്ന് നമ്മുടെ നാട്ടുകാര്‍ അറിഞ്ഞുതുടങ്ങുന്നേയുള്ളൂ.

രക്ഷിതാക്കള്‍, അച്ഛന്‍, അമ്മ, കുടുംബം, മഹത്തായ സംസ്‌ക്കാരം, പാരമ്പര്യം ഇതെല്ലാം എത്രയോ നാളുകളായി ചര്‍ച്ചയാണ് കേരളത്തില്‍. കുമ്പിടി ലാവണം മാറുന്നത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. ചിലപ്പോള്‍ മൂക്കറ്റം വെള്ളമടിച്ച്, കോഴിക്കാല് കടിച്ചുപറിച്ച്, അടുത്ത നിമിഷം കവിടി നിരത്തി, ശാസ്ത്രങ്ങള്‍ ഉദ്ധരിച്ച്, ചോദ്യം ചെയ്യുന്നവരെ ഒരുപിടി മണ്ണ് വാരി മുഷ്ടിയില്‍ മുറുക്കിപ്പിടിച്ച്. അനിയാ നില്‍…. എന്ന് ഭീഷണിപ്പെടുത്തി അങ്ങനെയൊരു വരവാണ്. മാടമ്പള്ളിയിലെ മനോരോഗി മലയാളി ഹൗസിലെ താരമാണെന്ന് പ്രത്യേക പരിശോധനകളൊന്നും കൂടാതെ ഇപ്പോള്‍ നമുക്ക് അറിയാം. അച്ഛന്‍, അമ്മ തുടങ്ങിയ മനുഷ്യബന്ധങ്ങള്‍ക്ക് പണ്ഡിതന്‍ നല്‍കുന്ന മഹത്വം അറിയണമെങ്കില്‍ അതില്‍ കാട്ടിയ കൂത്താട്ടങ്ങള്‍ ധാരാളം. ആര്‍ക്കും വിലയ്‌ക്കെടുക്കാനാകും വിധം കരുത്തുറ്റതാണ് ചോരയെന്ന് മനസ്സിലാക്കാന്‍ വേറെ വഴി തെരയേണ്ട. ശോഭാജോണിന്റെ ഫ്‌ളാറ്റില്‍ നിന്നിറങ്ങിയോടിയ മാതുലന്റെ പാരമ്പര്യവഴിയിലാണ് പണ്ഡിതന്റെ പോക്ക്.

കുടുംബപാരമ്പര്യത്തിന്റെ മറ പിടിച്ചാണ് കുമ്പിടി ചാനലുകള്‍ തൊട്ട് ക്ഷേത്രാങ്കണങ്ങളില്‍ വരെ ഹിന്ദുത്വത്തിന്റെ മധ്യമാര്‍ഗിയായി വേഷമിട്ടാടിയത്. അതിനിടയില്‍ കായംകുളത്ത് കോളേജില്‍വെച്ച് ആരോ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് കേട്ടു. അതും കഴിഞ്ഞ് കൊച്ചിയില്‍ വെച്ച് ഐഎസ് ഭീകരര്‍ കുമ്പിടിയെ കൊല്ലാന്‍ ശ്രമിച്ചെന്നും കഥ കേട്ടു. അതും ജമാഅത്തെ ഇസ്ലാമിയുടെ ‘മതസൗഹാര്‍ദ്ദപരിപാടി’ യില്‍ അതിഥിയായി പങ്കെടുക്കാന്‍ പോകുമ്പോള്‍.

എന്തായാലും അഖില ഹൗസ് സര്‍ജന്‍സിക്ക് പഠിക്കാന്‍ സേലത്തെ ശിവരാജ് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നു. അശോകന്റെ മകള്‍ അഖിലയായിത്തന്നെ. ഭര്‍ത്താവ് വേഷമിട്ടവന്റെ വിവരങ്ങള്‍ എന്‍ഐഎ പിന്നെയും അന്വേഷിക്കും. ഒപ്പം കുമ്പിടി വേഷക്കാരന്റെയും അന്വേഷിക്കേണ്ടിവരും. അന്വേഷണമൊതുങ്ങുമ്പോള്‍ ആരൊക്കെയെവിടൊക്കെയാകുമെന്നറിയാന്‍ നമുക്ക് കുമ്പിടി ബുദ്ധിയില്ലല്ലോ… എന്തായാലും പാലാരിവട്ടം ശശിയെ പരിചയക്കാരാരേലും തിരിച്ചറിയും വരെയേ ഈ കുമ്പിടിയുടെ തന്ത്രവിദ്യകള്‍ക്ക് ആയുസ്സുണ്ടാവുകയുള്ളൂ എന്ന് കരുതാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.