Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അദ്വൈതവേദാന്തത്തിന്റെ മാറ്റുരച്ച് ഹിമാലയ ഋഷിസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 12:31 pm IST
in Thiruvananthapuram

തിരുവനന്തപുരം: അദ്വൈതവേദാന്തത്തിന്റെ മാറ്റുരച്ച് ഒരിക്കല്‍ കൂടി ശ്രീപദ്മനാഭന്റെ മണ്ണില്‍ ഹിമാലയ ഋഷിസംഗമം. ആറുനാള്‍ നീണ്ടുനില്‍ക്കുന്ന ആധ്യാത്മിക വിചാരസത്രത്തിനാണ് വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വേദിയാകുന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാധു ഗോപാലസ്വാമി ട്രസ്റ്റാണ് ഹിമാലയ ഋഷി സംഗമത്തിന്റെ സംഘാടകര്‍. നാലാമത് സംഗമമാണ് ഇക്കുറി അരങ്ങേറുന്നത്. ജ്ഞാനത്തിന് മാത്രം പ്രാധാന്യം നല്‍കിയാണ് സംഗമം ആവിഷ്‌കരിച്ചിരിക്കുന്നത്. സംഗമം ഡിസംബര്‍ 10 ന് സമാപിക്കും.

ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച അദ്വൈതചിന്താധാരയുടെ വെളിച്ചമാണ് ഹിമാലയ ഋഷിസംഗമത്തില്‍ പങ്കെടുക്കുന്ന തപസ്വികളായ സന്ന്യാസിവര്യന്മാര്‍ പകരുന്നത്. വിവിധ ആധ്യാത്മിക വിഷയങ്ങളെക്കുറിച്ച് ഈശം, കേനം, കഠം, മുണ്ഡകം എന്നീ ഉപനിഷത്തുക്കളെ ആധാരമാക്കിയാണ് പ്രഭാഷണം. ശ്രോതാക്കള്‍ക്ക് സംസ്‌കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ സംവദിക്കാം. എല്ലാ പ്രഭാഷണങ്ങളോടും അനുബന്ധിച്ച് സംശയനിവാരണത്തിന് അവസരമൊരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും രാവിലെ 6.15 ന് പ്രസ്ഥാനത്രയ പാരായണത്തോടെ സംഗമം ആരംഭിക്കും. 9.30 മുതല്‍ വിവിധ വിഷയങ്ങളില്‍ പരിണിതപ്രജ്ഞരും സത്യദര്‍ശികളുമായ ആചാര്യന്മാരുടെ പ്രഭാഷണം. ഉച്ചയ്‌ക്ക് ഒന്നുമുതല്‍ രണ്ടുവരെ ഭക്ഷണത്തിനുള്ള ഇടവേള. ഒന്നര മുതല്‍ 2.45 വരെ കലാസാംസ്‌കാരിക പരിപാടി. മൂന്നു മുതല്‍ ആറുവരെ വീണ്ടും പ്രഭാഷണം. വൈകിട്ട് 6ന് ആരതിക്കു ശേഷം പ്രസാദവിതരണവും ഉണ്ടായിരിക്കും.

ആരംഭദിനമായ ഇന്നലെ വേദമന്ത്രങ്ങള്‍ ചൊല്ലിയാണ് സംഗമത്തിന് തുടക്കം കുറിച്ചത്. ബ്രഹ്മമെന്ന ശാശ്വതസത്യത്തെ സാക്ഷാത്കരിക്കുന്നതിന്റെ മഹത്ത്വത്തെ കുറിച്ച് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ വിശദീകരിച്ചു. നാം കാണുന്ന ലോകം ഭ്രമമാണ്. എന്നാല്‍ ബ്രഹ്മമാകട്ടെ ആ മായാലോകത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന അചഞ്ചലമായ സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിദ്യയെ പരാജയപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് സ്വാമി നിഖിലാനന്ദസരസ്വതി സംസാരിച്ചത്. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും പുറകില്‍ നിലകൊള്ളുന്ന നിശ്ചലസാക്ഷിയായ പരമാത്മാവിനെക്കുറിച്ചാണ് സ്വാമി പരമാത്മഭാരതി പറഞ്ഞത്. ഉച്ചയൂണിന് ശേഷം കാത്തിയുടെ നൃത്തവും സംഗീതവും അരങ്ങേറി. തുടര്‍ന്ന് നടന്ന പ്രഭാഷണത്തില്‍ സംഭൂതിയെക്കുറിച്ചും അസംഭൂതിയെക്കുറിച്ചും ബ്രഹ്മഭൂതാനന്ദ സരസ്വതി വ്യക്തമാക്കി. ധ്യാനത്തിന്റെയും വിവിധ കര്‍മങ്ങളുടെയും ഫലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആത്മസാക്ഷാത്കാരത്തിന് പ്രാര്‍ഥന സഹായിക്കുന്നതിനെക്കുറിച്ച് സ്വാമി മേധാനന്ദ വിവരിച്ചു. മുണ്ഡകോപനിഷത്തിനെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരയ്‌ക്ക് സ്വാമി സര്‍വാനന്ദ തുടക്കം കുറിച്ചു.

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീര്‍ഥ, സ്വാമി മുനിനാരായണ പ്രസാദ്, സ്വാമി പരമാനന്ദഭാരതി, സ്വാമി ബ്രഹ്മഭൂതാനന്ദ സരസ്വതി,

സ്വാമി മേധാനന്ദപുരി

, സ്വാമി ശര്‍വാനന്ദഗിരി, സ്വാമി അദ്വൈതാനന്ദസരസ്വതി, സ്വാമി അധ്യാത്മാനന്ദസരസ്വതി, സ്വാമി കാശിമുക്താനന്ദസരസ്വതി, സ്വാമി ശാരദാനന്ദസരസ്വതി, സ്വാമി തത്ത്വരൂപാനന്ദ, സ്വാമി ബ്രഹ്മാത്മതീര്‍ഥ, സ്വാമി നിഖിലാനന്ദസരസ്വതി, സാധ്വി ഉമാദേവി, ബ്രഹ്മചാരി വെങ്കടേശ്, രമേഷ്, ബ്രഹ്മചാരി ആദിനാഥ സ്വരൂപ് തുടങ്ങിയവരാണ് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുക. പ്രൊഫ വി. മധുസൂദനന്‍നായരുടെ കാവ്യാലപനവും ഡി. ബാബുപോളിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.

സംസ്‌കൃതിഭവന്‍ വളപ്പില്‍ വിവിധ പുസ്തകസ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ആധ്യാത്മിക ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരവും പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് രണ്ടുനേരം ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. സംഗമത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.