പരിയാരം: ഫാത്തിമ ലൈബയെന്ന പിഞ്ചുകുഞ്ഞിന്റെ ഹൃദയം നിലയ്‌ക്കാതിരിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കി സഹായിച്ച റെഡ് ഈസ് ബ്ലഡ് കേരളയുടെ സംസ്ഥാന സെക്രട്ടറി സുധീഷ് പരിയാരത്തെ തൊണ്ടന്നൂര്‍ മാതൃക സ്വാശ്രയസംഘം അനുമോദിച്ചു. തളിപ്പറമ്പ പ്രസ് ഫോറം പ്രസിഡണ്ട് എം.കെ.മനോഹരന്‍ ചടങ്ങ് ഉദ്ഘാടനവും ഉപഹാര വിതരണവും നിര്‍വഹിച്ചു. കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എം.ടി.മനോഹരന്‍, സൗമിനി നാരായണന്‍, വല്‍സന്‍ അഞ്ചാംപീടിക, കെ.സുരേഷ്, സദാശിവന്‍ ഇരിങ്ങല്‍, വിധു പരിയാരം തുടങ്ങിയവര്‍ സംസാരിച്ചു. വി.വി.വേണുഗോപാല്‍ സ്വാഗതവും എ.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. സുധീഷ് പരിയാരം മറുപടി പ്രസംഗം നടത്തി.















