Categories: Kannur

ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമ പഞ്ചായത്തിനെ ബാല സൗഹൃദ ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പയ്യാവൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. നല്ല രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി കെ.പി.ഹംസക്കുട്ടിയും വാക്‌സിനേഷന്‍ കുട്ടികളുടെ അവകാശം എന്ന വിഷയത്തില്‍ ചെങ്ങളായി പി.എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.രാധാകൃഷ്ണനും ക്ലാസെടുത്തു. മഹല്ല് ഖത്തീബ് സുബൈര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് യു.പി.അഅബൂബക്കര്‍, വി.പി.അബ്ദുള്‍ ഖാദര്‍, കെ.സി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

Recent Posts