ബംഗളൂരു: കര്‍ണ്ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായി നാഗഭൂഷന്റെ മകളായ അനിത(28) ആണ് മരിച്ചത്.
ബംഗളൂരിലെ വസതിയിലെ മുറിയിലാണ് അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന എന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ് മാസം മുമ്ബായിരുന്നു അനിതയുടെ വിവാഹം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ അനിതയെ പീഡിപ്പിച്ചിരുന്നു.
ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അനിത വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് ആതമഹത്യാകുറിപ്പില്‍ പറയുന്നത്. തമിഴ്നാട് സ്വദേശിയാണ് അനിതയുടെ ഭര്‍ത്താവ് വസന്ത്.
















