കൊച്ചി: കേരളത്തില്‍ പല ജാറങ്ങളും (ഇസ്ലാമിക വിശ്വാസികളില്‍ ചിലര്‍ വിശുദ്ധരായി പരിഗണിക്കുന്നവരുടെ ശവകുടീരം) തകര്‍ത്തിട്ടുണ്ടെന്നും ഇനിയും തകര്‍ക്കുമെന്നും ഇസ്ലാമിലെ സലഫി വിഭാഗം പ്രവര്‍ത്തകന്‍. ഫേസ്‌ബുക്കിലും മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ദൃശ്യ പ്രഭാഷണത്തിലാണ് വെളിപ്പെടുത്തല്‍.
വയനാട് ചുരത്തില്‍ ഒരു ജാറം തകര്‍ത്ത് വലിയ സാമൂഹ്യ സ്പര്‍ദ്ധയ്‌ക്ക് കാരണമായേനെ. എന്നാല്‍, ഇസ്ലാം മതവിഭാഗത്തില്‍ പെട്ടവര്‍തന്നെയാണെന്ന് കണ്ടെത്തി. അതിന് പിന്നാലെയാണ് ദൃശ്യം പ്രചരിക്കുന്നത്. ജാറങ്ങള്‍ അനിസ്ലാമികമാണ്. അള്ളാ റസൂല്‍ ഉള്‍അയുടെ സുന്നത് പഠിപ്പിച്ചത് അങ്ങനെയാണ്. അത്തരം കെട്ടിടങ്ങള്‍ പൊളിക്കും ഇനിയും.
സൗദി അറേബ്യയില്‍ പൊളിച്ചിട്ടുണ്ട്. അത് ഭീകരവാദമല്ല. ഞങ്ങള്‍ക്ക് ഒരു മഹല്ലില്‍ അധികാരം കിട്ടിയാല്‍ ആദ്യം അതിനോട് ചേര്‍ന്ന ജാറം ഉണ്ടെങ്കില്‍ അതു പൊളിക്കും. തലയില്‍ കെട്ടുകെട്ടിയ വിവരം കെട്ട തലച്ചോറുള്ളവര്‍ക്ക് ചെയ്യാത്ത കുറെ മൊല്ലമാര്‍ നാക്കിട്ടടിച്ചിട്ട് ഒരു കാര്യവുമില്ല, സലഫി പ്രവര്‍ത്തകന്‍ പറയുന്നു.
സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന ഈ പരസ്യ വീഡയോ പ്രഭാഷണത്തിനെതിരേ ഇതുവരെ നടപടിയൊന്നും പോലീസ് കൈക്കൊണ്ടിട്ടില്ല.
















