തിരുവനന്തപുരം: രണ്ട് മിനിട്ട് വീശിയടിച്ച ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ വൈദ്യുതി ബോര്‍ഡിന് നഷ്ടം അഞ്ച് കോടി രൂപ. രണ്ടായിരത്തി അഞ്ഞൂറോളം വൈദ്യുതി തുണുകള്‍ ഒടിഞ്ഞു. ഇതില്‍ 11 കെവിയുടെ 500 കൂറ്റന്‍ പോസ്റ്റുകളും ഉള്‍പ്പെടും. 150 സ്ഥലങ്ങളില്‍ 11 കെവി ലൈനുകളും 1300 സ്ഥലങ്ങളില്‍ എല്‍ടി ലൈനുകളും പൊട്ടിവീണു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം സംഭവിച്ചത്. ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇടുക്കിയിലെ മലയോരമേഖലയിലാണ്. നൂറ്റമ്പതോളം 11 കെവി പോസ്റ്റുകളും 200 സാധാരണ പോസ്റ്റുകളും തകര്‍ന്നു. ഇതോടൊപ്പം 750 സ്ഥലങ്ങളില്‍ ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതിവിതരണം ജില്ലയിലാകെ താറുമാറായി.
മഴ തുടരുന്ന തിനാല്‍ പുനഃസ്ഥാപിക്കാന്‍ തടസ്സമുണ്ട്. വൈദ്യുതി പുനഃസ്ഥാപന ജോലികളുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാന്‍ സര്‍ക്കിള്‍ ഓഫീസുകളില്‍ കണ്ട്രോള് റൂം സംവിധാനം ഏര്‍പ്പെടുത്തി.
















