തളിപ്പറമ്പ്: പത്രങ്ങളില്‍ സ്വന്തം ചരമപരസ്യവും ചരമവാര്‍ത്തയും നല്‍കി മുങ്ങിയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കര്‍ഷക അവാര്‍ഡ് ജേതാവ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേ (75) ലാണ് കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കിയശേഷം കാണാതായത്.
പയ്യന്നൂരില്‍ എത്തിയാണ് ഇയാള്‍ നേരിട്ട് സ്വന്തം ചരമാ വാര്‍ത്തയും പരസ്യവും നല്‍കിയത്. പരസ്യംവക വന്‍തുകയും ഇദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ പരസ്യം നല്‍കിയ ഉടനെ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയായിരുന്നു.
അതിനിടെ ഭര്‍ത്താവിനെ കാണാനില്ലെന്നും ആരോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കാണിച്ച് ഭാര്യ മേരിക്കുട്ടി പോലീസില്‍ പരാതി നല്‍കി. ഇദ്ദേഹം താമസിച്ചിരുന്ന ലോഡ്ജുകളിലെ ജീവനക്കാരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും അന്വേഷണം കര്‍ണ്ണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
















