ഇടുക്കി: ശക്തമായ മഴയില്‍ വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളില്‍ ഉയര്‍ന്നത് രണ്ട് ശതമാനം വെള്ളം. 72 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്.
ബുധനാഴ്ച 2985.2 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാവശ്യമായ വെള്ളമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം ഇത് 3045.231 ആയി. 65.176 ദശലക്ഷം യൂണിറ്റിന് വേണ്ട വെള്ളമാണ് ഒഴുകിയെത്തിയത്. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്.
പമ്പ, കക്കി ജലസംഭരണികളിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് അഞ്ച് ശതമാനം ഉയര്‍ന്ന് 83 അടിയിലെത്തി. ഇവിടെ 4.6, 9.2 സെന്റീ മീറ്റര്‍ വീതം മഴ ലഭിച്ചപ്പോള്‍ 52.759 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഒരു ദിവസംകൊണ്ട് പമ്പ, കക്കി ജലസംഭരണികളില്‍ ഇത്രയധികം ജലനിരപ്പ് ഉയരുന്നതും ആദ്യമായാണ്. ഷോളയാറില്‍ ജലനിരപ്പ് 95ല്‍ നിന്ന് 96 ശതമാനത്തിലെത്തി. കുണ്ടള സംഭരണി നിറഞ്ഞ് കിടക്കുകയാണ്. കുറ്റ്യാടി 48ല്‍ നിന്ന് 50, ആനയിറങ്കല്‍ 78ല്‍ നിന്ന് 79, പൊന്‍മുടി 84ല്‍ നിന്ന് 87, നേര്യമംഗലം 63ല്‍ നിന്ന് 72. ലോവര്‍ പെരിയാര്‍ 50ല്‍ നിന്ന് 67 എന്നിങ്ങനെയാണ് ഉയര്‍ന്ന ജലനിരപ്പിന്റെ ശതമാനം. ഇടുക്കിയില്‍ 67.756 ശതമാനമാണ് ജലനിരപ്പ് 2373.88 അടി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 41.355 ശതമാനമായിരുന്നു.
മഴ പെയ്തതും വൈദ്യുതി മുടങ്ങിയതും മൂലം ഉപഭോഗം വ്യാഴാഴ്ച 62.1796 ദശലക്ഷം യൂണിറ്റായി കുറഞ്ഞു.
















