തിരുവനന്തപുരം : ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡികള്‍ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 18 പേര്‍ അറസ്റ്റിലായി.
കോട്ടയം പൊന്‍കുന്നം ആണ്ടൂര്‍മഠം കോംപ്ലക്‌സില്‍ സിഡി സോണ്‍ ഷോപ്പുടമ ജോജി തോമസ്, തിരുനക്കര മൈതാനത്തിന് എതിര്‍വശം ഫുട്പാത്തില്‍ സിഡി കച്ചവടം നടത്തിയിരുന്ന അനീഷ്‌കുമാര്‍, സുഗുണന്‍, അയര്‍കുന്നം മാര്‍ക്കറ്റ് ജംഗ്ഷന്‍ ക്രിയേറ്റീവ് സിസ്റ്റംസ് ഷോപ്പുടമ രാകേഷ് ബാബു, ആലപ്പുഴ ചെങ്ങന്നൂര്‍ നിസരി മ്യൂസിക് ഷോപ്പുടമ വിപിന്‍കൃഷ്ണ, എഴുപുന്ന എരമല്ലൂരില്‍ നൗഷാദ്, മലപ്പുറം പെരിന്തല്‍മണ്ണ മാര്‍ക്കറ്റിന് സമീപം മുഹമ്മദ് സ്റ്റോര്‍ ഷോപ്പുടമ സയിദ് അലവി, പെരിന്തല്‍മണ്ണ ചൈന ബസാര്‍ ഷോപ്പുടമ മുഹമ്മദ് റിയാസ്, മങ്കട 4ജി മൊബൈല്‍ ഷോപ്പുടമ ഷറഫലി, തൃശൂര്‍ മുള്ളൂര്‍ക്കര തവക്കല്‍ മൊബൈല്‍സ് ഷോപ്പുടമ ഫൈസല്‍, മുള്ളൂര്‍ക്കര ഇല്ലീസ് ഷോപ്പുടമ അബ്ദുള്‍ റസാഖ്, പാലക്കാട് പട്ടാമ്പി വീഡിയോ ചോയിസ് ഷോപ്പുടമ റിയാസ്, പട്ടമ്പി ഗസല്‍ ഷോപ്പുടമ മുസ്തഫ, തിരുവനന്തപുരം ബാലരാമപുരം ശക്തി വീഡിയോസ് ഷോപ്പുടമ ശങ്കരന്‍, കാഞ്ഞിരംകുളം അവണാകുഴി ലോഗന്‍ ഷോപ്പുടമ പ്രജിത്ത്, പാങ്ങോട് ഭരതന്നൂര്‍ മീഡിയ ഷോപ്പുടമ സുരേഷ്, അഞ്ചുതെങ്ങ് ആര്‍ദ്ര കമ്മ്യൂണിക്കേഷന്‍സ് ഷോപ്പുടമ സുധീപന്‍, കൊല്ലം കുമ്മിള്‍ ഫ്രണ്ട്‌സ് മൊബൈല്‍സ് ഷോപ്പുടമ ഷെമീര്‍, കൊല്ലം ചിന്നക്കട ചോയിസ് ഷോപ്പുടമ റെഹിന്‍ എന്നിവരാണ് അറസ്റ്റിലായത്.
















