പാലക്കാട്: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുക്കാലും നഷ്ടത്തിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന ഗവണ്‍മെന്റിന് കൈമാറണമെന്നുള്ള ആവശ്യവുമായി എം.ബി.രാജേഷ് എംപിയും കോണ്‍ഗ്രസ്സ് നേതാക്കളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം സംശയാസ്പദമാണ്.
136 ഏക്കര്‍ കൈവശമുള്ള 350 കോടി വരുന്ന കമ്പനി 16 കോടിക്ക് സംസ്ഥാന സര്‍ക്കാരിന് ് കൈമാറണം എന്നാണ് എംപിയും കൂട്ടരും പറയുന്നത് . ഇതിന് പിന്നില്‍ നിഗൂഢമായ ചില സാമ്പത്തിക താത്പര്യങ്ങളാണ്.
1200 കോടി പാലക്കാട് ഐഎല്‍ടിക്ക് കേന്ദ്രം നല്‍കിയിട്ടും എംപിമാരും സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. ഈ സ്ഥാപനം കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായിത്തന്നെ നിലനില്‍ക്കണം. കൈമാറ്റത്തിനെതിരെ പ്രക്ഷോഭം ബിജെപി ആരംഭിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















