കൊച്ചി : നോക്കുകൂലിക്കു വേണ്ടി ചുമട്ടു തൊഴിലാളികള്‍ സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതില്‍ നടപടി ആവശ്യപ്പെട്ട് മാതാ അമൃതാനന്ദമയി മഠം അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ആലപ്പുഴ പൂന്തോപ്പ് സെന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് മഠം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി ആര്യാട് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തടയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആലപ്പുഴ എസ്പിയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപീക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
















