തിരുവനന്തപുരം: ശംഖുമുഖം കടലില്‍ നിന്നും നാവികസേന രക്ഷപ്പെടുത്തിയ ആള്‍ മരിച്ചു. പൂന്തുറ സ്വദേശി സേവ്യര്‍ ലൂയിയാണ് മരിച്ചത്. കടലില്‍ നിന്നും ഹെലീകോപ്ടര്‍ മാര്‍ഗേനയാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്.
വിഴിഞ്ഞം അടിമലത്തുറയില്‍ നിന്നും മൂന്നുപേരെക്കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോസ് (48), ക്ലാരന്‍സ് (57), ബെന്‍സിയര്‍ (51) എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആകെ 20 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
പൂന്തുറ കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിള്‍(40), റെയ്‌മണ്ട് (60), ജോണ്‍സണ്‍ (29), പുതുക്കുറുച്ചി കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ പൊഴിയൂര്‍ സ്വദേശി എഡ്മണ്ട് (50) എന്നിവരാണ് മറ്റുള്ളവര്‍.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍
1. എഡ്മണ്ട് (50) പൊഴിയൂര്‍
2. മൈക്കിള്‍(40) പൂന്തുറ
3. റെയ്‌മണ്ട് (60) പൂന്തുറ
4. ജോണ്‍സണ്‍ (29) പൂന്തുറ
5. ജോസ് (48) അടിമലത്തുറ
6. ബെന്‍സിയര്‍ (51) അടിമലത്തുറ
7. കാര്‍ലോസ് (65) അഞ്ചുതെങ്ങ്
8. ക്ലാരന്‍സ് (57) അടിമലത്തുറ
9. ബിയാട്രസ് (58) പുത്തന്‍ തോപ്പ്
10. വര്‍ഗീസ് (41) തേങ്ങപട്ടണം
11. വര്‍ഗീസ് (31) അടിമലത്തുറ
12. ബിജുദാസ് (30) അടിമലത്തുറ
13. മാര്‍ട്ടിന്‍ (33) അടിമലത്തുറ
14. സൈമണ്‍ (53) പൂന്തുറ
15. ജോസഫ് (54) പൂത്തുറ
16. സൂസപാക്യം (59) പൂന്തുറ
17. സാലോ (34) പൂത്തുറ
18. മാര്‍സിലിന്‍ (56) പൂത്തുറ
19. ധനുസ്പര്‍ (41) കന്യാകുമാരി
20. അജ്ഞാതന്‍ (മരണം)
















