തിരുവനന്തപുരം: മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വിവിധ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
കൂടാതെ നിരവധി ആംബുലന്‍സുകളും ലഭ്യമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
















