ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവാറില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൈബറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു.
ഓട്ടോറിക്ഷയില്‍ സര്‍വകലാശാല ഗേറ്റിലെത്തിയ ഭീകരര്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. ശേഷം ഹോസ്റ്റലിലേക്ക് കടന്നുകയറുകയായിരുന്നു. ഹോസ്റ്റലില്‍ പ്രവേശിച്ച ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടെഹ്രിക് ഇ താലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഏഴു വിദ്യാര്‍ഥികള്‍ക്കും രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ക്കും ഒരു പോലീസുകാരനും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റതായി വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: