തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അറേബ്യന്‍ സമുദ്രത്തില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രവര്‍ത്തനം വ്യോമസേനയും, നാവികസേനയും, കോസ്റ്റ്ഗാര്‍ഡും ഊര്‍ജ്ജിതമാക്കി.
രണ്ട് എ.എന്‍.- 32 വിമാനങ്ങള്‍ കടലിന് മുകളില്‍ നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നടുക്കടലില്‍ അകപ്പെട്ട് പോയബോട്ടുകളെ കണ്ടെത്തി കോസ്റ്റ്ഗാര്‍ഡിനും, നാവികസേനയ്‌ക്കും ഈ വിമാനങ്ങളാണ് വിവരങ്ങള്‍കൈമാറുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെയും, കോസ്റ്റ്ഗാര്‍ഡിന്റെയുംകപ്പലുകള്‍ മീന്‍പിടിത്തക്കാരെരക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്‌ക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്.
വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ സജ്ജമാണെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അവയ്‌ക്ക് പറന്ന് ഉയരാന്‍ കഴിഞ്ഞിട്ടില്ല.
















