Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഓഖി’: കേരളത്തിലും തമിഴ്‌നാട്ടിലുമായി എട്ട് മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 09:22 am IST
in Kerala

തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിലും തമിഴ്‌നാട്ടിലും ഇതുവരെ മഴക്കെടുതിയില്‍ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

കൊട്ടാരക്കര കുളത്തൂപ്പുഴയ്‌ക്ക് സമീപം തുവക്കാട് ഓട്ടോയുടെ മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ വിഷ്ണു മരിച്ചു. കാട്ടാക്കടയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. കിള്ളി അരുമ്പോട് സ്വദേശി അപ്പുനാടാര്‍, ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ അല്‍ഫോണ്‍സാമ്മ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടത്തിന്റെ കൃത്യമായ വിവരം അറിവായിട്ടില്ല. പൂന്തുറയില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ നൂറിലേറെ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തെത്തിയിട്ടില്ല. രാത്രിയോടെ പതിമൂന്ന് പേര്‍ സ്ഥലത്ത് മടങ്ങിയെത്തിയിരുന്നു. നാവികസേനയുടെ വ്യോമസേനയുടെയും വിമാനങ്ങളും കപ്പലുകളും ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങും. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുണ്ടായ വീഴ്ചയാണ് സ്ഥിതി രൂക്ഷമാക്കിയത്.

എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വ്യാഴാഴ്‌ച്ച രാവിലെ കേരള തമിഴ്‌നാട് തീരത്ത് അതിശക്തമായ മഴ തുടങ്ങിയെങ്കിലും ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ഉച്ചയ്‌ക്ക് മാത്രമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നതായും ചുഴലിക്കാറ്റായി മാറാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വ്യാഴാഴ്‌ച്ച ഉച്ചയോടാണ് തീരത്തുനിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതിനിടെ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കന്യാകുമാരി തീരം വിട്ടു. വരും മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതയിലാണ് അധികൃതര്‍. 10 ദുരുതാശ്വാസ ക്യാമ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ശ്രീലങ്കയില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വീണ്ടും വേഗമാര്‍ജിച്ച് കേരള തീരത്തുനിന്ന് ലക്ഷ്യദ്വീപ് ലക്ഷ്യമാക്കിയാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

പുതിയ വാര്‍ത്തകള്‍

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.