Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:50 am IST
in Kerala

പത്തനാപുരം: സ്ത്രീസ്വാതന്ത്ര്യത്തിന് സമൂഹം നല്‍കിയ വിലങ്ങുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു.പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് സാംസ്‌കാരികമന്ദിരം നിര്‍മ്മിക്കുന്നത്.

അഞ്ച് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജന്മനാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത്. കോട്ടവട്ടം ജംഗ്ഷനിലെ ലൈബ്രറിയോട് ചോര്‍ന്നാണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുക. വിശ്വസാഹിത്യകാരിക്ക് വേണ്ടി ജന്മനാട്ടില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടന്ന് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

1909ല്‍ കൊല്ലം പത്തനാപുരം കുന്നിക്കോട് കോട്ടവട്ടം തേന്‍കുന്നത്ത് മഠത്തില്‍ ദാമോദരന്‍പോറ്റിയുടെ മകളായി ജനിച്ച ലളിതാംബിക അന്തര്‍ജനം മുപ്പതിലേറെ ക്യതികള്‍ രചിച്ചു.

മൂടുപടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, ഇരുപതുവര്‍ഷത്തിനു ശേഷം, അഗ്‌നിപുഷ്പങ്ങള്‍, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദു മജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് കഥകള്‍. ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശ്ശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതകളും പുനര്‍ജന്‍മം, വീര സംഗീതം തുടങ്ങിയ നാടകങ്ങളും കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍തുള്ളികള്‍, ഗ്രാമബാലിക എന്നീ ബാലസാഹിത്യകൃതികളും അഗ്‌നിസാക്ഷി എന്ന നോവലും എഴുതി.

സീത മുതല്‍ സാവിത്രി വരെ എന്ന പഠനവും ആത്മകഥയ്‌ക്ക് ഒരാമുഖം എന്ന ആത്മകഥയും ലളിതാംബിക അന്തര്‍ജനത്തിന്റെ രചനകളാണ്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക തന്റെ രചനകളിലൂടെ സാമൂഹ്യ തിന്മകളോട് കലഹിച്ചു. സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്‌കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടി.

സീത മുതല്‍ സത്യവതി വരെ’എന്ന പഠനഗ്രന്ഥത്തിന് 1973ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡും”കുഞ്ഞോമന എന്ന ബാലസാഹിത്യകൃതിക്ക് 1964ല്‍ കല്യാണി കൃഷ്ണമേനോന്‍ പ്രൈസും,”ഗോസായി പറഞ്ഞ കഥയ്‌ക്ക് 1965ല്‍ കേരള സാഹിത്യഅക്കാദമി സമ്മാനവും ലഭിച്ചു.”അഗ്‌നിസാക്ഷി എന്ന ഏകനോവലിന് 1977ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.

കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ”അഗ്‌നിസാക്ഷി എന്ന നോവല്‍. ഇത് പിന്നീട് സംവിധായകന്‍ ശ്യാമപ്രസാദ് സിനിമയുമാക്കി. 1987 ഫെബ്രുവരി ആറിന് ലളിതാംബിക സാഹിത്യലോകത്ത് നിന്ന് വിടവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.