ചെന്നൈ: ആര്‍കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ഇ. മധുസൂദനനെ പ്രഖ്യാപിച്ചു.
പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാനായ മധുസൂദനെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞടുത്തതെന്നു പാര്‍ട്ടി കോര്‍ഡിനേറ്ററും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായ ഒ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി കെ. പളനിസ്വാമിയും വ്യക്തമാക്കി.
രണ്ടില ചിഹ്നം എഐഡിഎംകെ ഔദ്യോഗികപക്ഷത്തിനുകഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
















