ഇരിട്ടി: മുഴക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും നടക്കുന്നില്ലെന്ന് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയോഗം വിലയിരുത്തി. മേഖലയിലെ വളരെ പാവപ്പെട്ട സാധരണക്കാരായ രോഗികള്‍ പേരാവൂര്‍, ഇരിട്ടി ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കാക്കയങ്ങാട് സ്ഥിതിചെയ്യുന്ന ആരോഗ്യ കേന്ദ്രത്തില്‍ പത്ത് കിടക്കയോട് കുടിയ സൗകര്യം എര്‍പെടുത്തിയാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അത് ഏറെ സൗകര്യപ്രദമായിരിക്കും. അതിന് വേണ്ട സൗകര്യം അധികാരികള്‍ എര്പെടുത്തണമെന്ന് യോഗം ആവശ്യപെട്ടു. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി. മുരളിധരന് അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.വി.ഗിരീഷ്, .ജില്ലാ കമ്മറ്റിയംഗം രാമദാസ് എടക്കാനം, സുരേഷ് ബാബു, എം.ഹരിദാസ്, എന്‍.ജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: