തിരുവനന്തപുരം: ശംഖുമുഖം തീരത്ത് കടല്‍ പത്ത് മീറ്ററോളം തീരത്തേയ്‌ക്ക് കയറി. ഇതേത്തുടര്‍ന്ന് തീരത്ത് ഉള്ളവരെ ഒഴിപ്പിച്ചു. പടയൊരുക്കം സമാപന പരിപാടിയുടെ വേദിയുടെ നിര്‍മാണം നിര്‍ത്തിവച്ചു. സമുദ്രനിരപ്പില്‍ നിന്നു 10 മുതല്‍ 14 അടിവരെ തിരകള്‍ ഉയരുകെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടല്‍ നല്ല തോതില്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്തു നാളെ രാത്രി 11.30 വരെ കാറ്റ് അനുഭവപ്പെടും. തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ കാറ്റും മഴയും നിയന്ത്രണധിതമായി തുടരുകയാണ്. ഇടുക്കി ജില്ലയിലെ നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ഇതുമുലം ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റുവീശും എന്നു മുന്നറിയിപ്പ് ഉണ്ട്. ശക്തമായ കാറ്റും മഴയും മൂലം നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
















