കണ്ണൂര്‍: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ 33 കെവി സബ് സ്റ്റേഷനില്‍ വര്‍ഷങ്ങളായി പണിയെടുത്തുകൊണ്ടിരിക്കുന്ന ഐടിഐ യോഗ്യതയുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഡിപ്ലോമ യോഗ്യതയുള്ള തൊഴിലാളികളെ നിയമിക്കുന്ന നടപടിക്കെതിരെ കണ്ണൂര്‍ വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെകെടിഎഫ് സംസ്ഥാന സെക്രട്ടറി ജെ.ജയഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വേലായുധന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രതീഷ് സ്വാഗതവും കെ.എ.ജൂഡ്സണ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: