കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായ 31-ാം കേരള ബറ്റാലിയന്റെ കീഴിലുള്ള ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും കല്ല്യാശ്ശേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും 180 ഓളം എന്‍സിസി കാഡറ്റുകള്‍ സാഹസികതുടെ നവ്യാനുഭവങ്ങള്‍ സ്വായത്തമാക്കാന്‍ വൈതല്‍ മലയിലെത്തി. 69-ാമത് എന്‍സിസി ദീനാഘോഷത്തിന്റെ ഭാഗമായാണ് സാഹസിക യാത്ര സംഘടിപ്പിച്ചത്.
വൈതല്‍മല താഴ്‌വാരത്ത് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് ഐസക് ഉദ്ഘാടനം ചെയ്തു. എന്‍സിസി ഓഫീസര്‍ കെ.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഹവീല്‍ദാര്‍മാരായ ജെയ്‌സണ്‍ തോമസ്, അജയകുമാര്‍ എന്നിവര്‍ പരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. കെ.പ്രഭാകരന്‍ സ്വാഗതവും സ്‌നേഹരാഗ് നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.സജികുമാര്‍, വി.ജിഷ, എം.ക.ജസീന, കാഡറ്റുകളായ നിവേദ്യ രാജ്, എം.സല്‍മ, എന്‍.സുഷാദ്, പി.പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി.
















