കണ്ണൂര്‍: അഴീക്കലില്‍ ആര്‍എസ്എസ് പ്രവര്ത്തകരെം അക്രമിച്ച സംഭവത്തില്‍ മൂന്ന് സിപിഎമ്മുകാരെ പോലീസ് അറസ്റ്റു ചെയ്തു. അഴീക്കല്‍ വെളളക്കല്ലിലെ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് അശ്വിന്, നിഖില്‍, നിധിന്, ശ്രീരാഗ് എന്നിവരെ കഴിഞ്ഞദിവസം വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. അഴീക്കല്‍ വെളളക്കല്ലിലെ കുട്ടാവ് ലിജിത്ത് (29), അഴീക്കല്‍ ചാലാടന് ഹൈസില്‍ സായൂജ് (23), ചാലില്‍ ശിശുമനന്ദിരത്തിന് സമീപത്തെ കൂലോത്തുംക്കണ്ടി സുമിത്ത് (23) എന്നിവരെയാണ് വളപട്ടണം എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഇന്നലെ ഞായറാഴ്ച രാത്രിയോടെ ചാല് ബസ്സ് സ്റ്റോപ്പിനു സമീപംവെച്ച് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: