ചേര്‍ത്തല: ശുചിത്വ പദ്ധതിയുടെ ഭാഗമായി കടക്കരപ്പള്ളി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ശേഖരണത്തിന് തുടക്കമായി. വീടും പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളുംഹരിത ശുചീകരിച്ച് കൊതുക്, ഈച്ച, തെരുവ് നായ്‌ക്കള്‍, എലി എന്നിവ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കി പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെ. ജഗദീഷ് അദ്ധ്യക്ഷനായി.
















