പിലാത്തറ: കലാകായിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ നേതാജി കടന്നപ്പള്ളിയുടെ മുപ്പതാം വാര്‍ഷികം ‘ഗ്രാമത 2017-18’ 30 ന് തുടങ്ങും. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് കടന്നപ്പള്ളി സ്‌കൂള്‍ മൈതാനിയില്‍ വനിതാവേദിയുടെ ശിങ്കാരിമേളത്തോടും നാടന്‍ കലാവിരുന്നൊടും കൂടി ആഘോഷത്തിന് തുടക്കമാകും. രാത്രി ഏഴിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. യുവ വാദ്യകലാകാരന്‍ സുധാകര മാരാരെ ആദരിക്കും. എട്ട് മണിക്ക് ചിലങ്ക കലാക്ഷേത്രയുടെ നൃത്തനിശ അരങ്ങേറും. ആഘോഷത്തിന് മുന്നോടിയായി 29 ന് നാലുമണിക്ക് പിലാത്തറയില്‍ നിന്ന് ബൈക്ക് റാലിയും ആറ് മണിക്ക് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടക്കും.
നാടകപ്രവര്‍ത്തക കൂട്ടായ്‌മ, ഫിലിം ഫെസ്റ്റ്, ഫുട്‌ബോള്‍ മേള, വനിതാ സംഗമം, വയോജന കര്‍ഷകസംഘം, ഗ്രാമീണ വോളി, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ, ഗതാഗത ബോധവല്‍ക്കരണ ക്ലാസ്, സല്ലിമെന്റ് സകാശനം, സാംസ്‌കാരിക സമ്മേളനം, കലാമേളകള്‍ തുടങ്ങിയവ ആഘാഷത്തിന്റെ ഭാഗമായി നടക്കും. മാര്‍ച്ചില്‍ സമാപിക്കും.
സംഘാടക സമിതി ഭാരവാഹികളായി ഇ.എന്‍.പദ്മനാഭന്‍-ചെയര്‍മാന്‍, സുധീഷ് കടന്നപ്പള്ളി-ജനറല്‍ കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു. പത്ര സമ്മേളനത്തില്‍ കെ.വി.ബാലകൃഷ്ണന്‍, ഇ.എന്‍.പദ്മനാഭന്‍, സി.ടി.വിജയന്‍, കെ.വി.ജനാര്‍ദ്ദനന്‍, കെ.ഫല്‍ഗുനന്‍ അന്തിത്തിരിയന്‍ എന്നിവര്‍ പങ്കെടുത്തു.
















